vd-satheesan

തിരുവനന്തപുരം: സ്വന്തം കുഞ്ഞിനെ തേടുന്ന അമ്മയ്ക്ക് നീതി കിട്ടാൻ സമരം ചെയ്ത യൂത്ത് കോൺഗ്രസ് വനിതാ നേതാക്കളെ കസ്റ്റഡിയിലെടുത്ത് കടുത്ത സ്ത്രീവിരുദ്ധപരാമർശം നടത്തിയ കന്റോൺമെന്റ് സി.ഐക്കെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഫേസ്ബുക് പോസ്റ്റിൽ ആവശ്യപ്പെട്ടു. പ്രവർത്തകരെ ഐറ്റങ്ങൾ എന്ന് വിളിച്ച് അധിക്ഷേപിച്ചെന്ന് കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ്.നായർ ഫേസ്ബുക് പോസ്റ്റിട്ടിരുന്നു.

പെൺകുട്ടികളോടും സ്ത്രീകളോടും സഭ്യമായി പെരുമാറാൻ അറിയാത്തയാൾ നിയമപാലകനായിരിക്കാൻ യോഗ്യനല്ല. ഇതാണോ പൊലീസിന്റെ നയവും ഭാഷയുമെന്ന് മുഖ്യമന്ത്രി പറയണം. നവോത്ഥാന ചരിത്രവും സ്ത്രീ സുരക്ഷയും നിരന്തരം ഓർമ്മിപ്പിക്കുന്ന മുഖ്യമന്ത്രി ഈ ഉദ്യോഗസ്ഥനെതിരെ കർശന നടപടി സ്വീകരിക്കണം. നീതി തേടിയെത്തുന്ന സ്ത്രീകളെ ഉന്നത പൊലീസുദ്യോഗസ്ഥർ പോലും അപമാനിക്കുന്നത് പതിവായി.

എ.ഐ.എസ്.എഫ് വനിതാ നേതാവിനെ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തിട്ടും ചെറുവിരൽ അനക്കാതിരുന്ന പൊലീസാണ് ഇവിടത്തേത്. സി.പി.ഐ മന്ത്രിമാർ മൗനം അലങ്കാരമാക്കിയതു പോലെയാണ് തങ്ങളുമെന്ന് കരുതരുത്. ഭരണത്തിന്റെ തണലിൽ കൈയൂക്ക് കാട്ടാമെന്നോ തങ്ങളുടെ സഹോദരിമാരെ അപമാനിക്കാമെന്നോ ഒരു ഉദ്യോഗസ്ഥനും കരുതേണ്ട.

 'അ​ല​ന്റെ​യും​ ​താ​ഹ​യു​ടെ​യും​ ​കു​ടും​ബ​ത്തോ​ട് മാ​പ്പ് ​പ​റ​യ​ണം​ "

മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നും​ ​സ​ർ​ക്കാ​രും​ ​അ​ല​നോ​ടും​ ​താ​ഹ​യോ​ടും​ ​മ​ക്ക​ൾ​ ​ജ​യി​ലി​ലാ​യ​തി​ന്റെ​ ​വേ​ദ​ന​ ​അ​നു​ഭ​വി​ച്ച​ ​കു​ടും​ബ​ത്തോ​ടും​ ​പ​ര​സ്യ​മാ​യി​ ​മാ​പ്പ് ​പ​റ​യ​ണ​മെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ.​ ​യു.​എ.​പി.​എ​ ​ചു​മ​ത്തേ​ണ്ട​ ​കേ​സ​ല്ല​ ​ഇ​തെ​ന്ന് ​സു​പ്രീം​ ​കോ​ട​തി​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​ഈ​ ​സം​ഭ​വ​ത്തി​ൽ​ ​യു.​എ.​പി.​എ​ ​ദു​രു​പ​യോ​ഗം​ ​ചെ​യ്തി​രി​ക്കു​ക​യാ​ണെ​ന്ന​ ​നി​ല​പാ​ടാ​ണ് ​യു.​ഡി.​എ​ഫ് ​സ്വീ​ക​രി​ച്ച​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.
അ​വ​രു​ടെ​ ​വീ​ട്ടി​ൽ​ ​നി​ന്നും​ ​ക​ണ്ടെ​ടു​ത്ത​ ​പു​സ്ത​ക​ങ്ങ​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​അ​റ​സ്റ്റ് ​ചെ​യ്ത​തെ​ങ്കി​ൽ​ ​അ​തി​നേ​ക്കാ​ൾ​ ​വ​ലി​യ​ ​മാ​വോ​യി​സ്റ്റ് ​ആ​ശ​യ​ങ്ങ​ൾ​ ​പ​റ​യു​ന്ന​ ​പു​സ്ത​ക​ങ്ങ​ൾ​ ​ത​ന്റെ​ ​ലൈ​ബ്ര​റി​യി​ലു​ണ്ടെ​ന്നും
ഇ​ത്ര​യും​ ​കാ​ലം​ ​ജ​യി​ലി​ൽ​ ​കി​ട​ന്ന​തി​ന് ​എ​ന്ത് ​പ​രി​ഹാ​ര​മാ​ണ് ​സ​ർ​ക്കാ​ർ​ ​ഉ​ണ്ടാ​ക്കു​ക​യെ​ന്നും​ ​അ​ദ്ദേ​ഹം​ ​ചോ​ദി​ച്ചു.
മോ​ദി​യേ​ക്കാ​ൾ​ ​വ​ലി​യ​ ​ഏ​കാ​ധി​പ​തി​യാ​യി​ ​മാ​റു​മെ​ന്നാ​ണ് ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​തെ​ളി​യി​ച്ച​ത്.​ ​ഇ​തു​ ​ത​ന്നെ​യ​ല്ലേ​ ​യു.​പി​യി​ലെ​ ​യോ​ഗി​ ​ആ​ദി​ത്യ​നാ​ഥ് ​സ​ർ​ക്കാ​രും​ ​ചെ​യ്യു​ന്ന​ത്.​ ​ഇ​പ്പോ​ൾ​ ​കേ​ര​ളം​ ​ഭ​രി​ക്കു​ന്ന​ത് ​ഇ​ട​തു​പ​ക്ഷ​ ​സ​ർ​ക്കാ​ര​ല്ല,​ ​തീ​വ്ര​വ​ല​തു​പ​ക്ഷ​ ​സ്വ​ഭാ​വ​മു​ള്ള​ ​സ​ർ​ക്കാ​രാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​കൂ​ട്ടി​ച്ചേ​ർ​‌​ത്തു.