വെള്ളറട: പുലിയൂർശാല - പൊട്ടൻചിറ റോഡ് തകർന്ന് കാൽനടയാത്രപോലും ദുഷ്കരമായിട്ട് നാളുകൾ ഏറെയായി. ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപെടുന്നതും പതിവായിരിക്കുകയാണ്. പൊട്ടൻചിറ ദേവിക്ഷേത്രത്തിലും ഗുരമന്ദിരത്തിലും എത്തുന്നവർ യാത്രയ്ക്ക് അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ ഗ്രാമപഞ്ചായത്ത് അധികൃതരെ ബന്ധപ്പെട്ടുവെങ്കിലും റോഡ് ഗതാഗതയോഗ്യമാക്കാൻ ആരും തയ്യാറായിട്ടില്ലെന്നാണ് പരാതി. ശക്തമായ മഴപെയ്തതോടെ റോഡിൽ വ ൻ കുഴികളാണ് . അടിയന്തിര മായി റോഡ് നന് നാക്കി ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടു കാരുടെ ആവശ്യം.