ആറ്റിങ്ങൽ:കേരള സംഗീത നാടക അക്കാഡമിയുടെ സമഗ്ര സംഭാവനാ പുരസ്കാരം പ്രമുഖ നാടക നടനും സംവിധായകനുമായ വക്കം ഷക്കീറിന് . 50,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം.
50 വർഷമായി പ്രൊഫഷണൽ നാടക നടനായും സംവിധായകനായും തിളങ്ങുന്ന വ്യക്തിയാണ് ആറ്റിങ്ങൽ കോസ്‌മോ ഗാർഡനിൽ വക്കം ഷക്കീർ.
നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഇദ്ദേഹത്തിന് 1990 ൽ അനന്തരാവകാശി എന്ന നാടകത്തിന്റെ സംവിധാനത്തിന് കേരള സംഗീത നാടക അക്കാഡമി അവാർഡ് ലഭിച്ചിരുന്നു.
നാടക സംവിധാനത്തിന് സംസ്ഥാന സർക്കാരിന്റെ അഞ്ച് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
50 പ്രൊഫഷണൽ നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ആദ്യകാലത്ത് ഇവയിലെല്ലാം നായകനുമായിരുന്നു.ഇതിനിടയിൽ വൈറ്റ് പേപ്പർ എന്ന സിനിമയിലും ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചു.
അനന്തരാവകാശി, അൻപൊലിവ്, അയൽക്കൂട്ടം, മൺകോലങ്ങൾ തുടങ്ങി ശ്രദ്ധേയമായ നിരവധി നാടകങ്ങൾ ഉണ്ട്.