vakkom-school

വക്കം: വക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ശൂചീകരണ പ്രവർത്തനങ്ങൾ എങ്ങും എത്തിയില്ലെന്ന് പരാതി. കഴിഞ്ഞ 20 മാസക്കാലം തുടർച്ചയായി സി.എഫ്.എൽ.ടി.സി സെന്ററായും, ഡി.സി.സിയായും പ്രവർത്തിച്ചിരുന്ന സ്കൂളാണിനാണ് ഈ അവസ്ഥ. അദ്ധ്യായന വർഷം ആരംഭിക്കാൻ ഒരു ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണിത്. കൊവിഡ് രോഗികൾ ഉപയോഗിച്ച മാസ്ക്ക്കളും, ഗ്ലൗസുകളും, വസ്ത്രങ്ങളും കൊണ്ടിടാൻ വേണ്ടി കെട്ടിടങ്ങൾക്ക് സമീപം നിർമ്മിച്ച കുഴിപോലും മൂടിട്ടില്ല. കാടു കയറിയ സ്കൂൾ മേഘലയിലെ പാഴ്‌ച്ചെടികളും പുല്ലും ഹൈസ്കൂൾ കെട്ടിടത്തിന് സമീപത്ത് കൂട്ടിയിട്ടിരിക്കുയാണ്. മഴയിൽ ദുർഗന്ധവും വന്നു തുടങ്ങി. കുഴി മൂടാതെയും, മാലിന്യ കൂമ്പാരങ്ങൾ മാറ്റാതെയും അദ്ധ്യായനം ആരംഭിക്കാൻ കഴിയുമോ എന്ന ആശങ്കയും അധികൃതർക്കുണ്ട്. കുട്ടികളെ ഈ മേഘലയിൽ നിന്നും ഒഴിവാക്കാനും കഴിയാത്ത സാഹചര്യമാണിപ്പോൾ. ക്ലാസ് മുറികൾ അണുവിമുക്തമാണെങ്കിലും പരിസരം പൂർണമായും ശുചീകരിക്കാൻ ബന്ധപ്പെട്ടവർക്കായിട്ടില്ല.