നെയ്യാറ്റിൻകര: സ്വദേശാഭിമാനി കൾചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകരയിൽ നിന്ന് സിവിൽ സർവീസ് പരീക്ഷയ്ക്ക് ഉന്നത വിജയം നേടിയ രേഷ്മ എ.എൽ ജന്മനാടിന്റെ ആദരം പരിപാടി നിംസ് മെഡിസിറ്റി ഒാഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.മുൻ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ അദ്ധ്യക്ഷത വഹിച്ചു.മുനിസിപ്പൽ ചെയർമാൻ പി.കെ.രാജ് മോഹൻ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ,എം.എസ്. ഫൈസൽ ഖാൻ,വിനോദ് സെൻ,നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജിത,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അവനീന്ദ്രകുമാർ,ഡോ.ബെറ്റിമോൾ മാത്യൂ,ഊരുട്ടുകാല ബി.നാരായണൻ നായർ,കൗൺസിലർമാരായ അജി, കൂട്ടപ്പന മഹേഷ്,എൽ.എസ്.ഷീല,കുളത്തൂർ കബീർ,കെ.ആർ.പത്മകുമാർ,ടി.സുകുമാരൻ,കെ.സി.തങ്കരാജ്, ടി.എസ്.ലിവിൻസ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.