loan

നെയ്യാറ്റിൻകര: താലൂക്ക് എൻ.എസ്.എസ് യൂണിയൻ, മന്നം സോഷ്യൽ സർവീസ് സൊസൈറ്റി, ധനലക്ഷ്മി ബാങ്ക് എന്നിവയുടെ സഹകരണത്തോടെ എൻ.എസ്.എസ് വനിതാ സ്വയംസഹായ സംഘങ്ങൾക്ക് 1കോടി 25 ലക്ഷം രൂപയുടെ വായ്പ വിതരണം ചെയ്തു.വനിതകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനായി അനുവദിച്ച വായ്പാ വിതരണത്തിന്റെ ഉദ്ഘാടനം താലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ നിർവഹിച്ചു. എൻ. എസ് .എസ് ധനശ്രീ പദ്ധതി പ്രകാരം 11 വനിതാ സ്വയം സഹായ സംഘങ്ങൾക്കാണ് വായ്പ നൽകിയത്.യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്.നാരായണൻ നായർ,യൂണിയൻ സെക്രട്ടറി ബി.എസ്.പ്രദീപ്കുമാർ,എൻ.എസ്.എസ് ഇൻസ്‌പെക്ടർ ജി.ജെ.ജയമോഹൻ, ധനലക്ഷ്മി ബാങ്ക് മാനേജർ അരവിന്ദ് എന്നിവർ പങ്കെടുത്തു.