rain

വെമ്പായം: ഴിഞ്ഞ ദിവസം രാത്രി തോരാതെ പെയ്ത മഴയിൽ ഓട് മേഞ്ഞ വീടിന്റെ അടുക്കള ഭാഗം പൂർണമായും തകർന്നു. മാണിക്കൽ പഞ്ചായത്തിൽ കൊപ്പം വാർഡിൽ ദിവാകര പണിക്കർ മെമ്മോറിയൽ നീന്തൽകുളത്തിനു സമീപം തെങ്ങുവിള വീട്ടിൽ രാജേന്ദ്രന്റെ വീടാണ് തകർന്നത്. അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരുന്ന രാജേന്ദ്രന്റെ ഭാര്യയും മക്കളും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. അടുക്കളയിൽ ഉണ്ടായിരുന്ന പാത്രങ്ങളും മറ്റും പൂർണമായും നശിച്ചു. വെഞ്ഞാറമൂട് അഗ്നിശമനസേന സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കുടുംബത്തിനോട് ഇവിടെ നിന്ന് മാറി താമസിക്കാൻ ആവശ്യപ്പെട്ടു.