photo1

പാലോട്: കേരളകൗമുദി ബോധപൗർണമി ക്ലബും പാലോട് ജനമൈത്രി പൊലീസും സംയുക്തമായി നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സ്‌കൂൾ സേഫ്ടി പ്രോഗ്രാമിന്റെ ഭാഗമായി കൊവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്യുന്ന ചടങ്ങ് പാലോട് വൃന്ദാവനം കൺവെൻഷൻ സെന്ററിൽ നടന്നു. സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ പ്രാർത്ഥനാഗീതത്തോടെ ചടങ്ങുകൾ ആരംഭിച്ചു. കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. വിക്രമന്റെ അദ്ധ്യക്ഷതയിൽ പാലോട് സ്റ്റേഷൻ ഓഫീസർ സി.കെ. മനോജ് പരിപാടി ഉദ്ഘാടനം ചെയ്‌തു. പാലോട് എസ്.ഐ നിസാറുദ്ദീൻ, കേരളകൗമുദി ഏരിയാ സർക്കുലേഷൻ മാനേജർ പ്രദീപ് കാച്ചാണി, വൃന്ദാവനം ഗ്രൂപ്പ് ഒഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ ഡോ. അജീഷ് വൃന്ദാവനം, ജനമൈത്രി ഓഫീസർ വിനോദ്, സ്‌കൂൾ സേഫ്ടി ഓഫീസർ ബിജു, ജനമെെത്രി ബീറ്റ് ഓഫീസർമാരായ രഞ്ജീഷ്, കിരൺകുമാർ തുടങ്ങിയവർ പങ്കെടുത്തു.