vimukthi-campain

കല്ലമ്പലം: പേരേറ്റിൽ ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സ്കൂൾ ഒരുക്കൽ പദ്ധതിയുടെ ഭാഗമായി രക്തസാക്ഷി ദിനത്തിൽ മൂങ്ങോട് സെന്റ് സെബാസ്റ്റ്യൻസ് എൽ.പി. സ്കൂളിൽ ശുചീകരണ പരിപാടിയുടെ രണ്ടാം ഘട്ടവും ലഹരി വിരുദ്ധ വിമുക്തി കാമ്പയിനും നടന്നു. ഗ്രന്ഥശാലാ പ്രസിഡന്റ് ആർ. സുഭാഷ് വിമുക്തി കാമ്പയിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഷീബ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. ശ്രീനാഥക്കുറുപ്പ്, ലൈബ്രേറിയൻ കാവ്യ ഉണ്ണി, അക്ഷരസേന അംഗങ്ങളായ ഷീന.എസ്, സലീന. സി.പി, സിന്ധു .ഒ, പാരിഷ് കൗൺസിൽ സെക്രട്ടറി ഷാജി എന്നിവർ പങ്കെടുത്തു. സ്കൂൾ തുറന്നശേഷം വർക്കല എക്സൈസ് ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് വിവിധ ബോധവത്കരണ പരിപാടികൾ നടത്തുമെന്ന് ഗ്രന്ഥശാലാ ഭാരവാഹികൾ അറിയിച്ചു.