general

ബാലരാമപുരം:കൊവിഡ് ദുരന്തനിവാരണ കമ്മീഷൻ രൂപീകരിക്കുക,​കൊവിഡ് ബാധിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക,​ഇരട്ട വാക്സിനേഷൻ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സി.എം.പി കോവളം മണ്ഡലം കമ്മിറ്റി മംഗലത്തുകോണം ജംഗ്ഷനിൽ ഏകദിന ഉപവാസം സംഘടിപ്പിച്ചു.ജില്ലാ സെക്രട്ടറി എം.ആർ മനോജ് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം സി.എം.പി അസിസ്റ്റന്റ് സെക്രട്ടറി എം.പി സാജു ഉദ്ഘാടനം ചെയ്തു.ജില്ലാകമ്മിറ്റിയംഗം കോവളം അജി,​സുകുമാരൻ,​ഏരിയ കമ്മിറ്റിയംഗം പുരുഷോത്തമൻ,​രാജൻ,​യൂത്ത് കോൺഗ്രസ് കോവളം ബ്ലോക്ക് സെക്രട്ടറി എസ്.സിജി,​ മംഗലത്തുകോണം സുമേഷ്,​ ബാലരാമപുരം നിസാർ എന്നിവർ നേതൃത്വം നൽകി.