തിരുവനന്തപുരം: കെ.എസ്.ഇ.ബി റിട്ട. ചീഫ് എൻജിനിയറും ബോർഡ് മെമ്പറും (സിവിൽ) ആയിരുന്ന ജോസ് വി. ശങ്കൂരിക്കൽ (85), (പരുത്തിപ്പാറ, 32, ശ്രീനഗർ) നിര്യാതനായി. ഞാറയ്ക്കൽ ശങ്കൂരിക്കൽ വർക്കി ത്രേസ്യക്കുട്ടി ദമ്പതികളുടെ മൂത്ത മകനാണ്.
ഇടുക്കി ആർച്ച് ഡാമിന്റെ രൂപകല്പനയിലും നിർമ്മാണ പ്രവർത്തനങ്ങളിലും സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
ഭാര്യ: തലയോലപ്പറമ്പ് പരേതരായ ഡോക്ടർ മാത്യു മാണിക്കത്തിന്റെയും മേരിമാത്യുവിന്റെയും മകൾ ശാന്താ ജോസ് (ആശ്രയ വോളന്ററി ഓർഗനൈസേഷന്റെ സ്ഥാപക പ്രസിഡന്റ്, ചീഫ് കോർഡിനേറ്റർ, ആർ.സി.സി).
മക്കൾ: നിമ്മി (റിട്ട.അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ), ജൂബി (എൻജിനിയർ, ന്യൂജേഴ്സി).
മരുമക്കൾ: സേവ്യർ മാത്യു എട്ടുപറയിൽ (എൻജിനിയർ), ജോയ് ചാക്കോ കല്ലുകളം, (പ്രസിഡന്റ് ആൻഡ് ചീഫ് കോ ഓർഡിനേറ്റർ, ആശ്രയ വോളന്ററി ഓർഗനൈസേഷൻ, ആർ.സി.സി).
സംസ്‌കാരം മുട്ടട ഹോളിക്രോസ് ചർച്ചിൽ ഇന്ന് വൈകിട്ട് 3.30 ന്.