നെടുമങ്ങാട്:എക്സൈസ് നെടുമങ്ങാട് സർക്കിൾ ഓഫീസ് വിവിധ റസിഡന്റ്‌സ് അസോസിയേഷനുകളുടെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവത്കരണ സൈക്കിൾ റാലിയും ബോധവത്കരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.ഒരുമ, കലാഗ്രാമം,ഗ്രീൻ,സ്നേഹ, സൗഹൃദ,വി.ഐ.പി എന്നീ റസിഡന്റ്സ് അസോസിയേഷനുകൾ നേതൃത്വം നൽകിയ സൈക്കിൾ റാലിയിൽ 50 ഓളം പേർ പങ്കെടുത്തു.നെടുമങ്ങാട് ബൈകേഴ്സ് ടീമിന്റെ സൈക്കിൾ റാലി കരകുളം പഞ്ചായത്ത് പ്രസിഡന്റ് യു.ലേഖറാണി ഫ്ളാഗ് ഒാഫ് ചെയ്തു. കരകുളം പഞ്ചായത്ത് ജംഗ്ഷനിൽ ആരംഭിച്ച്,നെടുമങ്ങാട് കച്ചേരി ജംഗ്‌ഷനിൽ റാലി സമാപിച്ചു.നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.ആർ.സുരൂപ് നേതൃത്വം നൽകി.