നെടുമങ്ങാട്:പഴകുറ്റി - വെമ്പായം റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നും മന്ദഗതിയിൽ നടക്കുന്ന നിർമ്മാണപ്രവർത്തനം വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ റോഡിൽ വാഴനട്ട് പ്രതിഷേധിച്ചു.ഗട്ടറുകൾ രൂപപ്പെട്ട് കാൽനട പോലും ദുരിതപൂർണമായ റോഡിൽ വാഹനാപകടങ്ങളും പെരുകുകയാണ്. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഹാഷിം റഷീദ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ആനാട് മണ്ഡലം പ്രസിഡന്റ് അഡ്വ.അബിൻ ഷീരജ് നാരായൺ,യൂത്ത് കോൺഗ്രസ് നേതാക്കളായ വിപിൻ രാജ്,സനൽ,സുജിത്ത്,സച്ചിൻ തുടങ്ങിയവർ നേതൃത്വം നൽകി.