കോവളം: ഛത്തീസ്ഗഡിൽ നിന്നു നാട്ടിലെത്തിയ ചികിത്സയിലായിരുന്ന സി.ആർ.പി എഫ് ഉദ്യോഗസ്ഥൻ മരണമടഞ്ഞു. കല്ലിയൂർ ഗ്രാമപഞ്ചായത്തിൽ പള്ളിച്ചൽ പകലൂർ മാത്തൂർകോണം കിഴക്കിൻകര ഹരി നിവാസിൽ ഹരിലാൽ (27) ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചതിനെത്തുടർന്ന് ഹൈദരാബാദിലെ സേനയുടെ ആശുപത്രിയിൽ ചികിത്സതേടുകയും തുടർന്ന് കഴിഞ്ഞയാഴ്ച നാട്ടിൽ എത്തുകയുമായിരുന്നു. ഇവിടെ ശാന്തിവിള താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മഞ്ഞപ്പിത്തം കരളിനെ ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാവിലെ മരണമടഞ്ഞു. നിജയാണ് ഭാര്യ. ഒന്നര വയസുള്ള ഏക മകൾ നിഹ ഹരിലാൽ . സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8 ന്.