ചെന്നൈ: ഇന്ത്യൻ ഓയിൽ എംപ്ലോയീസ് യൂണിയൻ ദക്ഷിണമേഖല സ്ഥാപക നേതാവും ജനറൽ സെക്രട്ടറിയുമായ ടി.എസ്. രംഗരാജൻ (84)ചെന്നൈ ആൾവാർപേട്ട അശോക റോഡ് നമ്പർ 13 വസതിയിൽ നിര്യാതനായി. സാവോ പോളോയിൽ നടന്ന ഇന്റർനാഷണൽ ട്രേഡ് യൂണിയൻ കോൺഫറൻസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. മദ്രാസ് ട്രേഡ് യൂണിയൻ കൗൺസിൽ കൺവീനറായി പ്രവർത്തിച്ചിരുന്നു. മോഡേൺഫുഡ്സ്,ഇന്ത്യൻ മൊളാസിസ് കമ്പനി എന്നിവയിൽ ട്രേഡ് യൂണിയൻ പ്രസിഡന്റായി പ്രവർത്തിച്ചുവരികയായിരുന്നു.ഭാര്യ:വത്സല, മക്കൾ:പ്രിയ,ആരതി(സിംഗപ്പൂർ),ഭാർഗവി (യു.എസ്).സംസ്കാരം:ഇന്ന് 1.30ന് ചെന്നൈ വസന്ത്നഗർ ശ്മശാ നത്തിൽ.