പാറശാല:ബി.ജെ.പി മുതിർന്ന നേതാവ് പാറശാല ബാലചന്ദ്രൻ അനുശോചന യോഗം മുൻ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. ബി.ജെ.പി പാറശാല മണ്ഡലം പ്രസിഡന്റ് അഡ്വ.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി കരമന ജയൻ, അഡ്വ.സുരേഷ്, ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ്, ബി.ജെ.പി തമിഴ്നാട് സംസ്ഥാന സമിതി ജയശീലൻ, ജന്മഭൂമി ഡയറ്ക്
കടർ ബോർഡ് അംഗം ജയചന്ദ്രൻ,ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം കൊല്ലയിൽ അജിത്ത്, ബി.ജെ.പി ജില്ലാ കമ്മിറ്റി വൈസ് പ്രസിഡൻറ് ബിജു ബി.നായർ, ജില്ലാ കമ്മിറ്റി അംഗം അരുവിയോട് സജി, മണ്ഡലം ജനറൽ സെക്രട്ടറി എസ്.വി.ശ്രീജേഷ്, പാങ്ങാപ്പാറ രാജീവ്, പൂന്തുറ ശ്രീകുമാർ, പൂങ്കുളം സതീഷ്, മഞ്ചവിളാകം കാർത്തികേയൻ, ചൂണ്ടിക്കൽ ശ്രീകണ്ഠൻ, കള്ളിക്കാട് രാധാകൃഷ്ണൻ, പാറശാല രതീഷ് കൃഷ്ണ, ഡോ.എസ്.കെ.അജയ്യകുമാർ, മുൻ ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ, പാറശാല ബ്ലോക്ക് മെമ്പർ വൈ.സതീഷ്, പാറശാല വിജയൻ, റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി പെരുങ്കടവിള സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.