വിഴിഞ്ഞം: ഉദ്ദേശം, 40 വയസ് പ്രായം തോന്നിക്കുന്ന 165 സെ.മീ. ഉയരം വരുന്നതും നീല ജീൻസും ബെൽറ്റും വെള്ള ബനിയനും ചാരനിറത്തിലുള്ള ഫുൾസ്ലീവ് ഷർട്ടും, വെള്ള നിറത്തിലുള്ള ഷൂസും ധരിച്ച്, ഏകദേശം 4 ദിവസം പഴക്കമുള്ളതും ജീർണിച്ചതുമായ പുരുഷ മൃതശരീരം കഴിഞ്ഞ 28ന്‌ ശംഖുമുഖം കടലിൽ ഒഴുകി നടക്കുന്ന നിലയിൽ കാണപ്പെട്ടു. തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതശരീരത്തിൽ പൂണൂൽ, രുദ്രാക്ഷ മാല, കറുത്ത ചരട് എന്നിവ ധരിച്ചിട്ടുണ്ട്. എന്തെങ്കിലും വിവരം അറിയുന്നവർ താഴെപ്പറയുന്ന നമ്പരിൽബന്ധപ്പെടുക- വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്റ്റേഷൻ: 04712487200. എസ്.ഐ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ: 9497930267.