yu

വർക്കല : ശക്തമായ മഴയിൽ വർക്കലയിൽ 5 സ്ഥലങ്ങളിൽ വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് വീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. വെട്ടൂർ ആശാൻ മുക്ക്, ചാലു വിള, ചൂള പുര, റാത്തിക്കൽ എന്നിവിടങ്ങളിലാണ് പോസ്റ്റുകൾ ഒടിഞ്ഞുവീണത്. താഴെ വെട്ടൂരിൽ ട്രാൻസ്ഫോമർ സ്ഥാപിച്ചിരുന്ന ഭാഗത്തെ മണ്ണിടിഞ്ഞുവീണ് വൈദ്യുതി തകരാറിലായി.വെട്ടൂർ ഗ്രാമപഞ്ചായത്തിൽ ഇളപ്പിൽ നാലാം വാർഡിൽ വടക്കേവിള വീട്ടിൽ മുഹമ്മദ്‌ അലിയുടെ വീടിന്റെ കിണർ ശക്തമായ മഴയിൽ ഇടിഞ്ഞു താഴ്ന്നു.