തിരുവനന്തപുരം: ഖാദിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിലെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഖാദി യൂണിഫോം നടപ്പാക്കുന്ന ചടങ്ങും ബി.എസ്‌സി നഴ്സിംഗ് പന്ത്രണ്ടാമത് ബാച്ചിന്റെ സത്യപ്രതിജ്ഞ ചടങ്ങും നിംസിന്റെ കീഴിലുള്ള വിദ്യാഭ്യാസ മേഖലയിൽ മികവ് തെളിയിച്ചവർക്കുമുള്ള സമ്മാനദാനവും നവംബർ 2ന് നടക്കും. രാവിലെ 11ന് തൈക്കാട് ഗാന്ധിഭവനിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിക്കും.