പൂവച്ചൽ: കോട്ടാക്കുഴി ശിവാലയത്തിൽ വി.പി.സുഭാഷ് ചന്ദ്രൻ (65)നിര്യാതനായി. സി.പി.എം പൂവച്ചൽ ലോക്കൽ കമ്മിറ്റി മുൻ അംഗം,പൂവച്ചൽ സർവീസ് സഹകരണ സംഘം പ്രസിഡന്റ്,
വിദേശ മദ്യവ്യവസായ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ പ്രസിഡന്റ്,ഡി.വൈ.എഫ്.ഐ മുൻ പഞ്ചായത്ത് സെക്രട്ടറി, കെട്ടിട നിർമ്മാണ തൊഴിലാളി (സി.ഐ.ടി.യു) പഞ്ചായത്ത് സെക്രട്ടറി,
സി.പി.എം കോട്ടാക്കുഴി ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എസ്.വി.സുധ കുമാരി. മക്കൾ: എസ്.എസ്. സുബിൻ, എസ്.എസ്.സച്ചിൻ. മരുമകൾ:എസ്.എൽ.അപർണ. മരണാനന്തര ചടങ്ങുകൾ നവംബർ14ന്.