തിരുവനന്തപുരം : ഗുരുനിത്യ ചൈതന്യയതിയുടെ 97-ാമത് ജയന്തി ഗുരുവീക്ഷണാഭിമുഖത്തിൽ നവംബർ 2 മുതൽ 7 വരെ ആഘോഷിക്കുന്നു. പേട്ട പള്ളിമുക്കിലെ ഗുരുബുക്ക് സെന്ററിൽ രണ്ടിന് വൈകിട്ട് 4ന് നടക്കുന്ന യതി സ്‌മൃതി സായാഹ്നത്തിൽ എസ്. പദ്മ ഷീജ ദീപം തെളിക്കും. ഗുരു നിത്യ ചൈതന്യ യതി രചിച്ച സ്വാതന്ത്ര്യം തന്നെ അമൃതം എന്ന ഗ്രന്ഥം എം.വി. ബാബു മോഹൻ അവതരിപ്പിക്കും. പേട്ട ജി. രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. അരുവിപ്പുറം സുരേന്ദ്രൻ, ജയകുമാർ, ശ്രീസുഗത്, മണക്കാട് സി. രാജേന്ദ്രൻ, പി.ജി. ശിവബാബു, ഡി. കൃഷ്ണമൂർത്തി, പ്ളാവിള ജയരാം എന്നിവർ പങ്കെടുക്കും. ഫോൺ: 9633438005.