തിരുവനന്തപുരം : പൂജപ്പുര കാർത്തിക തിരുനാൾ ലക്ഷ്മിഭായ് വയോജനകേന്ദ്രം അന്തേവാസി അച്ചുതാനന്ദ സ്വാമി (യോഗീശ്വരർ മഹാദേവ്)
സമാധിയായി. തിരുവനന്തപുരം വഞ്ചിയൂർ പാൽക്കുളങ്ങരയിൽ പരേതരായ രാമൻ നായരുടെയും പാറുക്കുട്ടിയുടെയും മകനായാണ് ജനനം. എച്ച്.എം.ടിയിൽ ഉദ്യോഗസ്ഥനായിരുന്നു. സിദ്ധനും സന്യാസിയും ജ്യോത്സ്യനുമായിരുന്ന അദ്ദേഹത്തിന് അത്യാവശ്യം വൈദ്യവും വശമായിരുന്നു.ആലപ്പുഴ, പാലക്കാട്, എറണാകുളം വൈറ്റില, ഗുരുവായൂർ എന്നിവിടങ്ങളിലെ രാമകൃഷ്ണ ആശ്രമത്തിൽ 52 വർഷങ്ങളോളം ചെലവഴിച്ചു. മൃഡാനന്ദസ്വാമികൾ ഗുരുവായിരുന്നു. സഹോദരങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും അദ്ദേഹത്തിന് അന്ത്യമോപചാരമർപ്പിച്ചു.