kovalam

കോവളം:വിഴിഞ്ഞം ലയൺസ് ക്ലബ്,വിഴിഞ്ഞം ജനമൈത്രി പൊലീസ്,നമ്മുടെ ആരോഗ്യം റീഡേഴ്സ് ക്ലബ്, കിടാരക്കുഴി റസിഡന്റ്സ് അസോസിയേഷൻ, മുട്ടയ്ക്കാട് എസ്.ചലഞ്ച് മെമ്മോറിയൽ ചാരിറ്റബിൾ ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ചൈതന്യ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പും ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ എ.കെ.അബ്ബാസ് ഉദ്ഘാടനം ചെയ്തു.വിഴിഞ്ഞം ലയൺസ് ക്ലബ് പ്രസിഡന്റ് നിസാം സേട്ട് അദ്ധ്യക്ഷനായിരുന്നു.വിഴിഞ്ഞം സർക്കിൾ ഇൻസ്‌പെക്ടർ പ്രജീഷ് ശശി മുഖ്യ പ്രഭാഷണം നടത്തി.വാർഡ് കൗൺസിലർ സി.ഓമന വഴിയോരക്കച്ചവടക്കാർക്ക് സ്ട്രീറ്റ് അമ്പ്രല്ലകളും, കണ്ണ് കാഴ്ച്ച ഇല്ലാത്തവർക്ക് വൈറ്റ് കെയിൻ വിതരണം ചെയ്തു.വിഴിഞ്ഞം ലയൺസ് ക്ലബ് സെക്രട്ടറിയും ഡിസ്ട്രിക്ട് ചൈൽഡ് ഹുഡ് കാൻസർ സെക്രട്ടറിയുമായ വിനോദ് കുമാർ,കിടാരക്കുഴി റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് സജേഷ്,വിഴിഞ്ഞം സി.ആർ.ഒ ജോൺ ബ്രിട്ടോ,കിടാരക്കുഴി റഡിൻഡൻസ് സെക്രട്ടറി പുഷ്‌കരൻ,ക്ലബ് ട്രെഷറർ സദാശിവൻ,അഭിലാഷ്,നന്ദു കസവുകട,സതീശൻ,മണ്ണിൽ മനോഹരൻ,ദേവരാജൻ,സുരേഷ് എന്നിവർ സംസാരിച്ചു.