ആര്യനാട്:മഹാത്മ ഗാന്ധിയുടെ 152–ാം ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി ആര്യനാട് എക്സൈസ് ലഹരി വിരുദ്ധ ജ്വാല തെളിയിച്ചു.ആര്യനാട് പാലം ജംക്‌ഷനിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ 152 ദീപം തെളിയിക്കലിന്റെ ഉദ്ഘാടനം ജി.സ്റ്റീഫൻ.എം.എൽ.എ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ഈഞ്ചപ്പുരി രാജേന്ദ്രൻ,കെ.ലേഖ,ആര്യനാട് എസ്.ഐ എൽ.ഷീന,ആര്യനാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്.ബി.ആദർശ്,റസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.