തിരുവനന്തപുരം: ആനയറ ലോർഡ്സ് ഹോസ്‌പിറ്റലിലെ ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിൽ ഡോ. സെൽവിൻ നൊറോണയുടെ നേതൃത്വത്തിൽ നാളെ രാവിലെ 9 മുതൽ സൗജന്യ പരിശോധനയും ഫൈബ്രോസ്‌കാൻ സ്ക്രീനിംഗും സംഘടിപ്പിക്കുന്നു. ആൽക്കഹോളിക്/നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ്, പഴക്കം ചെന്ന ഡയബറ്റീസ്, ഹെപ്പറ്റൈറ്റിസ് ബി ആൻഡ് സി, അമിതവണ്ണം, കരൾവീക്കം തുടങ്ങി പ്രശ്നങ്ങൾ ഉള്ളവർക്ക് ഫൈബ്രോസ്‌കാൻ ഉപകാരപ്പെടും. പൂർണമായും വേദനാരഹിതമായ ഫൈബ്രോസ്‌കാൻ വഴി കരൾവീക്കം നിർണയിക്കാനാകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് ഇൗ സൗജന്യ സേവനം ലഭ്യമാകുന്നത്. ബുക്കിംഗിന്: 8281947523.