du

കിളിമാനൂർ: റിയാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇടത് സാംസ്കാരിക സംഘടനായ കേളിയുടെ ഈ വർഷത്തെ വിദ്യാഭ്യാസ അവാർഡ് വിതരണത്തിന് ജില്ലയിൽ തുടക്കമായി. ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹരായ കേളിയുടെ അം​ഗങ്ങളുടെ മക്കൾക്കാണ് വിദ്യാഭ്യാസ അവാർഡ് നൽകുന്നത്. കെ.എം. ജയദേവൻമാസ്റ്റർ സ്മാരക ഹാളിൽ നടന്ന ചടങ്ങ് സി.പി.എം ജില്ലാകമ്മിറ്റിയം​ഗം മടവൂർ അനിൽ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് മെമ്മന്റോയും ചെക്കും വിതരണം ചെയ്തു. സി.പി.എം വെള്ളല്ലൂർ ലോക്കൽ സെക്രട്ടറി അജയഘോഷ് അദ്ധ്യക്ഷനായി. ജയപ്രസാദ് ,ഫൈസൽ തുടങ്ങിയവർ സംസാരിച്ചു. റിയാദ് കേളിഅം​ഗം അനിൽ കേശവപുരം സ്വാ​ഗതവും ന​ഗരൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിജയലക്ഷ്മി നന്ദിയും പറഞ്ഞു.