j-nala

കിളിമാനൂർ: ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ കിളിമാനൂർ എക്സൈസ് റേഞ്ചും കെ.ജെ.ആർ.വി ഗ്രന്ഥശാലയും സംയുക്തമായി ലഹരിക്കെതിരെ ദീപം തെളിക്കൽ ' ലഹരി വിരുദ്ധ ജ്വാല ' സംഘടിപ്പിച്ചു. ചൂട്ടയിൽ നടന്ന പരിപാടി ഒ.എസ്. അംബിക എം.എൽ.എ ദീപം തെളിച്ചു ഉദ്ഘാടനം ചെയ്തു. കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. മനോജ്‌ കുമാർ അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.എൽ. ഷിബു, വാർഡ് മെമ്പർമാരായ ബീന, മോഹൻകുമാർ, കേരള എക്സൈസ് സ്റ്റാഫ്‌ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി എം.ആർ. രതീഷ്, ഗ്രന്ഥ ശാല പ്രസിഡന്റ്‌ പ്രസന്നൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ കെ. സാജു എന്നിവർ പങ്കെടുത്തു.