നെയ്യാറ്റിൻകര: വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ നെയ്യാറ്റിൻകരയിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു. കോൺഗ്രസ് ആറാലുംമൂട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ദിനാചരണം മുൻ എം.എൽ.എ ആർ. സെൽവരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.സി. സെൽവരാജ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ പ്രതിപക്ഷ നേതാവ് ജോസ് ഫ്രാങ്ക്ളിൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. മുഹിനുദ്ദീൻ, ആർ.ഒ. അരുൺ, ബ്ലോക്ക് പ്രസിഡന്റ് അവനീന്ദ്രകുമാർ, മുനിസിപ്പൽ കൗൺസിലർ അഡ്വ. എൽ.എസ്. ഷീല, ഡി.സി.സി അംഗം അഡ്വ. അജയകുമാർ, വഴിമുക്ക് സലീം, ഹക്കിം, ഗോപാലകൃഷ്ണൻ നായർ, പത്താംകല്ല് സുഭാഷ്, അമരവിള സുദേവകുമാർ, മോഹൻലാൽ,പ്രഭാകരൻ, ഗോപൻ, പ്രവീൺ, മുരുകൻ, ജഹാംഗീർ, അനൂപ് എസ് രാജ് എന്നിവർ നേതൃത്വം നൽകി.
അമരവിള മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാമം ജംഗ്ഷനിലുള്ള ഇന്ദിര ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ച സമ്മേളനം ഡി.സി.സി മുൻ പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. മര്യാപുരം ശ്രീകുമാർ, അഡ്വ.എസ്.കെ. അശോക് കുമാർ, അഡ്വ. മുഹിനുദീൻ, വെൺപകൽ അവനീന്ദ്ര കുമാർ, അഡ്വ.ആർ. അജയൻ, മാധവൻകുട്ടി, ഗ്രാമം പ്രവീൺ, ലക്ഷ്മി ടീച്ചർ, അമരവിള സുദേവകുമാർ, സുമ, ശൈലേന്ദ്രകുമാർ, പാലക്കടവ് വേണു, മോഹനൻ, ശ്രീരാഗ്, വിനീഷ്, മനോജ്, വിനോദ്, ക്യാപ്പിറ്റൽ വിജയൻ തുടങ്ങിയവർ പങ്കെടുത്തു. നിയുക്ത കെ.പി.സി.സി ജനറൽ സെക്രട്ടറി മര്യാപുരം ശ്രീകുമാറിന് പ്രവർത്തകർ സ്വീകരണം നൽകി
അൺ ഓർഗനൈസ് വർക്കേഴ്സ് കോൺഗ്രസ് നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ നടന്ന ദിനാചരണം കോൺഗ്രസ് അമരവിള മണ്ഡലം പ്രസിഡന്റ് കെ.ആർ. മാധവൻ കുട്ടി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അമരവിള സുദേവകുമാർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ എം.സി. സെൽവരാജ്, അഡ്വ.പി.സി. പ്രതാപ്, ഗ്രാമം പ്രവീൺ, പാലക്കടവ് വേണുഗോപാലൻ നായർ, ജെ. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
ഫോർട്ട്, അരശുംമൂട് ബൂത്ത് കമ്മിറ്റികൾ സംയുക്തമായി നടത്തിയ ദിനാചരണം ടൗൺ മണ്ഡലം പ്രസിഡന്റ് അഡ്വ.പി.സി. പ്രതാപ് ഉദ്ഘാടനം ചെയ്തു. അരശുംമൂട് ബൂത്ത് പ്രസിഡന്റ് ജി.എം.സുഗുണൻ, ഫോർട്ട് ബൂത്ത് പ്രസിഡന്റ് ടി. ആർ. ഗോപീകൃഷ്ണൻ, ഫോർട്ട് വാർഡ് കൗൺസിലർ ആർ. അജിത, ചമ്പയിൽ ശശി, അനിൽകുമാർ, ജയരാജ്, ആന്റണി,ശശി, ആർ.കെ. സജീവ്എന്നിവർ പങ്കെടുത്തു.
ദളിത് കോൺഗ്രസ് നെയ്യാറ്റിൻകര നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ദിനാചരണത്തിൽ കെ.പി.സി.സി സെക്രട്ടറി മര്യാപുരം ശ്രീകുമാർ, നെയ്യാറ്റിൻകര സനൽ, ബ്ലോക്ക് പ്രസിഡന്റ് ആർ.വി. രതീഷ്, അഡ്വ.എസ്.കെ. അശോക് കുമാർ, അവനീന്ദ്രകുമാർ എന്നിവർ പങ്കെടുത്തു.