കിളിമാനൂർ: പഴയകുന്നുമ്മൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിളിമാനൂർ ജംഗ്ഷനിൽ ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനാചരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. കെ.പി.സി.സി അംഗം എൻ. സുദർശനൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അടയമൺ മുരളീധരന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് ഗംഗാധര തിലകൻ, ഡി.സി.സി മെമ്പർ കെ. നളിനൻ, ബ്ലോക്ക് ഭാരവാഹികളായ മനോഹരൻ, എ.എം. നസീർ, ഹരിശങ്കർ, പഞ്ചായത്ത് അംഗങ്ങളായ ശ്രീലത ടീച്ചർ, ഷീജ സുബൈർ, മണ്ഡലം ഭാരവാഹികളായ ഗുരുലാൽ, ബേബി കുമാർ, രമ ഭായ്, ജിത്തു, ശുഭ സത്യൻ എന്നിവർ പങ്കെടുത്തു.