nta-ex

നെയ്യാറ്റിൻകര: ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി വിമുക്തി മിഷനും, എക്സൈസ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളോടനുബന്ധിച്ച് നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ആഫീസിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ജ്വാല സംഘടിപ്പിച്ചു. ബാലരാമപുരം ജംഗ്ഷനിൽ നടന്ന പരിപാടി ബാലരാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. മോഹനൻ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എസ്.എസ്. സച്ചിൻ അദ്ധ്യക്ഷത വഹിച്ചു. തിരുപുറം എക്‌സൈസ് ഇൻസ്‌പെക്ടർ ഗോപകുമാർ, ബാലരാമപുരം പഞ്ചായത്തംഗങ്ങളായ വത്സലാകുമാരി, പ്രസന്നകുമാരി, ശ്രീലത, പ്രസാദ് , റസിഡന്റ്സ് അസോസിയേഷൻ, ഗ്രന്ഥശാല, വ്യാപാരിവ്യവസായി ഭാരവാഹികൾ, തുടങ്ങിയവർ പങ്കെടുത്തു.

നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിന് സമീപം സംഘടിപ്പിച്ച ലഹരി വിരുദ്ധ ജ്വാല കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർമാൻ പി.കെ. രാജ്മോഹൻ, വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. എം.എ. സാദത്ത്, കൗൺസിലർ ഗ്രാമം പ്രവീൺ, കവി സുമേഷ്‌കൃഷ്ണൻ, എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം. വിശാഖ് തുടങ്ങിയവർ പങ്കെടുത്തു. നെയ്യാറ്റിൻകര എക്സൈസ് സി.ഐ എ.പി. ഷാജഹാൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഓട്ടോ, ടാക്സി തൊഴിലാളികളും പൊതുജനങ്ങളും എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.