ബാലരാമപുരം: ശബ്‌ദതരംഗം ഗ്രൂപ്പിന്റെ ബാലരാമപുരം ടൈംസ് നവംബർ 3ന് അഡ്വ.എം. വിൻസെന്റ് എം.എൽ.എ പ്രകാശനം ചെയ്യും. ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി. മോഹനൻ ആദ്യപ്രതി ഏറ്റുവാങ്ങും. മികച്ച വ്യാപാരിക്കുള്ള അവാർഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സുരേഷ്‌കുമാറും മികച്ച വിജയം നേടിയ വിദ്യാർത്ഥിക്കുള്ള ഉപഹാരം പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലികയും വിതരണം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ഗാനാഞ്ജലിക്ക് കാര്യവട്ടം ശ്രീകണ്ഠൻ നായർ നേതൃത്വം നൽകും. ശബ്ദതരംഗം സൗഹൃദവേദി ചെയർമാൻ ആറന്മുള ഹരിഹരപുത്രൻ അദ്ധ്യക്ഷത വഹിക്കും,​ ചീഫ് എഡിറ്റർ എം.എ.റഹീം സ്വാഗതവും ഡെവലപ്മെന്റ് കൗൺസിൽ സെക്രട്ടറി മോഹൻദാസ് നന്ദിയും പറയും.