ആറ്റിങ്ങൽ: ആറ്റിങ്ങൽ കലാപത്തിന്റെ മുന്നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള പഠനപരിപാടികൾ ആറ്റിങ്ങൽ നഗരസഭയുടെയും ആറ്റിങ്ങൽ ഹിസ്റ്ററി ലവേഴ്‌സ് അസോസിയേഷന്റെയും കൊല്ലമ്പുഴ ഫ്രണ്ട്സ് അസോസിയേഷൻ ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്നു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും ചരിത്ര പണ്ഡിതനുമായ പ്രൊഫ. വി. കാർത്തികേയൻ നായർ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ അഡ്വ. എസ്. കുമാരി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ ജി. തുളസീധരൻപിള്ള, കൗൺസിലർമാരായ ഉണ്ണിക്കൃഷ്ണൻ, ഗിരിജ, ഹിസ്റ്ററി ലവേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ആർ. നന്ദകുമാർ, ഗ്രന്ഥശാല സെക്രട്ടറി എസ്. വേണുഗോപാൽ എന്നിവർ സംസാരിച്ചു.