പാലോട്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് നന്ദിയോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വി. രാജ്കുമാറിന്റ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി.പി.എസ്. ബാജിലാൽ ഉദ്ഘാടനം ചെയ്തു. ബി.എൽ. കൃഷ്ണപ്രസാദ്, പി. രാജീവൻ, ബി.എസ്. രമേശൻ, ബി. സുശീലൻ, കെ. ശ്രീകുമാർ, പി. അനിൽകുമാർ, എസ്. സനിൽകുമാർ,സി.പി. വിനോദ്, കോവിൽകോണം സന്തോഷ്, പി. മോഹനൻ, എം. ആദർശ്, പ്രമോദ് സാമുവൽ, ടി.ജി.രതീഷ്, രാജേഷ് പേയ്ക്കാമൂല, എസ്. സുൾഫിക്കർ തുടങ്ങിയവർ നേതൃത്വം നൽകി.