cf

വർക്കല: ഇന്ദിരാഗാന്ധിയുടെ 37-ാമത് രക്തസാക്ഷിത്വ ദിനം വർക്കല ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് കെ. രഘുനാഥന്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ വർക്കല കഹാർ, നഗരസഭാ പ്രതിപക്ഷ നേതാവ് പി.എം. ബഷീർ, കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം. ഷഫീർ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റുമാരായ വെട്ടൂർ പ്രതാപൻ, സജി വേളിക്കാട്, നേതാക്കളായ എ. അസീം ഹുസൈൻ, വെട്ടൂർ ബിനു, എഴുവാംകോട് രഘുനാഥൻ, മഹിളാ കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ സുഗന്ധി എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ്‌, ഐ.എൻ.ടി.യു.സി, മഹിളാ കോൺഗ്രസ്‌ എന്നിവയുടെ ഭാരവാഹികളും ഇന്ദിരാഗാന്ധിയുടെ ഛായാ ചിത്രത്തിനുമുന്നിൽ പുഷ്പാർച്ചന നടത്തി.