ആറ്റിങ്ങൽ: കോൺഗ്രസ് ചെമ്പകമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനം ആചരിച്ചു. എല്ലാ ബൂത്ത് കമ്മിറ്റി ആസ്ഥാനങ്ങളിലും രാവിലെ 8ന് ഛായാചിത്രത്തിൽ പുഷ്പാർച്ചന നടന്നു. കൈലാത്തുകോണം ജംഗ്ഷനിൽ മണ്ഡലം പ്രസി‌ഡന്റ് ജി. ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണം ഡി.സി.സി ജനറൽ സെക്രട്ടറി കെ.എസ്. അജിത്കുമാർ ഉദ്ഘാടനം ചെയ്തു.

അഡ്വ.കെ. അനിൽകുമാർ, സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജെ. സ്റ്റീഫൻസൺ,​ യൂത്ത് കോൺഗ്രസ് ചെമ്പകമംഗലം ടൗൺ യൂണിറ്റ് പ്രസിഡന്റ് ആരിഫ് മുഹമ്മദ്,​ കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡന്റ് ജെ. സുദർശനൻ , ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ജി.ആർ. അജിത്കുമാർ,​ പഞ്ചായത്തംഗം വി. അജികുമാർ,​ ബൂത്ത് പ്രസിഡന്റുമാരായ ജ്യോതിഷ്‌കുമാർ,​ ജി. മോഹനൻ തുടങ്ങിയവർ സംസാരിച്ചു.