കാട്ടാക്കട: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 37-ാം രക്തസാക്ഷിത്വദിനം സംഘടിപ്പിച്ചു. കോൺഗ്രസ് ബ്ലോക്ക്-മണ്ഡലം കമ്മിറ്റികളുടേയും യൂത്ത് കോൺഗ്രസ് മഹിളാ കോൺഗ്രസ് കമ്മിറ്റികളുടേയും ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചന, സമൂഹ സർവമത പ്രാർത്ഥന, അനുസ്മരണ സമ്മേളനങ്ങൾ എന്നിവ നടത്തി.
കോൺഗ്രസ് പൂവച്ചൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പുഷ്പാർച്ചന, സർവമതപ്രാർത്ഥന എന്നിവ സംഘടിപ്പിച്ചു. പൂവച്ചൽ ജംഗ്ഷനിൽ സംഘടിപ്പിച്ച ചടങ്ങ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.ആർ. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സത്യദാസ് പൊന്നെടുത്ത കുഴി അദ്ധ്യക്ഷത വഹിച്ചു. എ.സുകുമാരൻ നായർ, യു.ബി. അജിലാഷ്, എം.ഫസലുദ്ദീൻ, രാജഗോപാലൻ നായർ, അലി അക്ബർ, സുരേന്ദ്രൻ നായർ, ജയൻ, സതീഷ്,സുരേഷ്, സരസൻ, രാകേഷ് കുമാർ,എന്നിവർ സംസാരിച്ചു.
ആര്യനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആര്യനാട് ജംഗ്ഷനിൽ പുഷ്പാർച്ചനയും അനുസ്മരണം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എ.നാസറിന്റെ അദ്ധ്യക്ഷതയിൽ മണ്ഡലം പ്രസിഡന്റ് ഷിജി കേശവൻ ഉദ്ഘാടനം ചെയ്തു. ജോൺ സുന്ദർരാജ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എസ്.കെ. രാഹുൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആദർശ്, എസ്.പ്രതാപൻ നന്ദകുമാർ, ഷിബിൻ, എസ്.അരവിന്ദ്, ഐ.എൻ.ടി.യു.സി കൺവീനർമാരായ അജി, ഷംനാദ്, ഷിബു എന്നിവർ സംസാരിച്ചു.