nss

കാട്ടാക്കട: മുഴവൻകോട് എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ 107ാമത് സ്ഥാപകദിന പതാകദിനം ആചരിച്ചു. കരയോഗ മന്ദിരത്തിൽ പ്രസിഡന്റ് അഡ്വ. കാട്ടാക്കട അനിൽ പതാക ഉയർത്തി. തുടർന്നു നടന്ന ചടങ്ങിൽ എൻ.എസ്.എസ് പ്രതിഞ്ജ കരയോഗാംങ്ങൾക്ക് പ്രസിഡന്റ് ചൊല്ലിക്കൊടുത്തു. സെക്രട്ടറി അജയകുമാർ, ഭാരവാഹികളായ വിനോദ് കുമാർ, പ്രേംജിത്, നിഖിൽ, ഉണ്ണികൃഷ്ണൻ, ശ്രീകുമാർ, പ്രമോദ്, സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.

പൂവച്ചൽ കുഴയ്ക്കാട് കരയോഗത്തിൽ പ്രസിഡന്റ് എ. സുകുമാരൻ നായർ പതാക ഉയർത്തി അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കരയോഗം സെക്രട്ടറി എം.എസ്. രാകേഷ്, പ്രതിനിധി സഭാംഗം രാജഗോപാലൻ നായർ, ട്രഷറർ മോഹനൻ നായർ, സതീഷ്‌കുമാർ, ഗ്രാമപഞ്ചായത്തംഗം യു.ജി. അജിലാഷ് എന്നിവർ സംസാരിച്ചു.