deepam-theliyikkal

കല്ലമ്പലം: ഗാന്ധിജയന്തി ആഘോഷസമാപനത്തിന്റെ ഭാഗമായി വർക്കല എക്സൈസ് റെയിഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ ശനിയാഴ്ച വൈകിട്ട് 6ന് പേരേറ്റിൽ ഗ്രന്ഥശാലയിൽ വെച്ച് 152 ദീപങ്ങൾ തെളിയിച്ചു. വർക്കല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ. വിനോദ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് ആർ. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി വി. ശ്രീനാഥക്കുറുപ്പ്, ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷെർളി ജറോം, ലതാബാബു, എക്സൈസ് ഓഫീസർമാരായ അരുൺ മോഹൻ, രാഹുൽ, പ്രവീൺ, ആനി പവിത്രൻ, കാവ്യ ഉണ്ണി എന്നിവർ പങ്കെടുത്തു.