വർക്കല: മഹാത്മാഗാന്ധിയുടെ 152-ാമത് ജയന്തി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് വർക്കല എക്സൈസ് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ പേരേറ്റിൽ ശ്രീജ്ഞാനോദയസംഘം ഗ്രന്ഥശാലയിൽ വിമുക്തിജ്വാല തെളിയിച്ചു. 152 ദീപങ്ങളാണ് തെളിച്ചത്. ചടങ്ങ് എക്സൈസ് ഇൻസ്പെക്ടർ കെ. വിനോദ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് ആർ. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. ശ്രീനാഥക്കുറുപ്പ്, ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷെർളി ജെറോം, ലതാബാബു, എക്സൈസ് ഓഫീസർമാരായ അരുൺ മോഹൻ, രാഹുൽ, പ്രവീൺ, ലൈബ്രേറിയന്മാരായ ആനി പവിത്രൻ, കാവ്യ ഉണ്ണി എന്നിവർ സംസാരിച്ചു.