തിരുവനന്തപുരം: കേരളത്തിലെ വിവിധ മേഖലകളിലുള്ള 100 പ്രതിഭകളെ കണ്ടെത്തി അവരെക്കുറിച്ച് തയ്യാറാക്കുന്ന പുസ്തകം എഫ്.ജി.എ പുറത്തിറക്കുന്നതിന്റെ പ്രവർത്തനോദ്ഘാടനം കേരളപ്പിറവി ദിനമായ ഇന്ന് രാവിലെ 8.30ന് കവടിയാർ അജന്തയിൽ മന്ത്രി അഡ്വ.ജി.ആർ. അനിൽ നിർവഹിക്കും. എഫ്.ജി.എ സി.ഇ.ഒ ആഷിഖ് മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കലാപ്രേമി ബഷീർ ബാബു, അഡ്വ.ആർ.ആർ. നായർ, ഇമാം കണിയാപുരം എ.എം. ബദറുദ്ധീൻ മൗലവി, വ്യവസായി ഷിബു അബുബക്കർ എന്നിവർ സംസാരിക്കും. 2022 ആഗസ്റ്റ് 15ന് പുസ്തകം പ്രകാശനം ചെയ്യുമെന്ന് സി.ഇ.ഒ ആഷിഖ് മുഹമ്മദ് അറിയിച്ചു.