തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന നേതൃയോഗം നവംബർ 2,3 തീയതികളിൽ തിരുവനന്തപുരത്ത് ചേരും. ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ സന്തോഷിന്റെ സാന്നിദ്ധ്യത്തിലാണ് സംസ്ഥാന നേതൃയോഗം നടക്കുക. സംസ്ഥാനത്തിന്റെ ചുമതലയുള്ള(പ്രഭാരി) സി.പി രാധാകൃഷ്ണനും യോഗത്തിൽ പങ്കെടുക്കും.