11

മുരുക്കുംപുഴ: ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തില്‍ മംഗലപുരം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മംഗലപുരം ജംഗ്ഷനിൽ ഇന്ദിരാഗാന്ധിയുടെ ചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി കെ.എസ്. അജിത്കുമാർ യോഗം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ്‌ അഡ്വ. എസ്. ഹാഷിം അദ്ധ്യക്ഷത വഹിച്ചു. എ.കെ. ഷാനവാസ്‌,​ മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ വസന്തകുമാരി, കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി ബാബു സുശ്രുതൻ, കോൺഗ്രസ്‌ നേതാക്കളായ മംഗലപുരം മൻസൂർ, വേണുഗോപാലൻ നായർ, നസീർ, ഉണ്ണി പിള്ള, വസന്തകുമാരി, കവിത, ബിന്ദു, സത്യൻ, യുത്ത് കോൺഗ്രസ്‌ ചിറയിൻകീഴ് നിയോജക മണ്ഡലം ഭാരവാഹി മുരുക്കുംപുഴ വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.