നെടുമങ്ങാട്: എൻ.എസ്.എസ് നെടുമങ്ങാട് യൂണിയൻ ആസ്ഥാനത്ത് കരയോഗങ്ങൾ, വനിതാസമാജം, സ്വയം സഹായ സംഘങ്ങൾ എന്നിവയുടെ സഹകരണത്തോടെ എൻ.എസ്.എസ് പതാകദിനം ആചരിച്ചു. സമുദായാചാര്യൻ നിർദേശിച്ച പ്രതിജ്ഞാ വാചകവും അംഗങ്ങൾ എറ്റു ചൊല്ലി. നെടുമങ്ങാട് യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമായ അഡ്വ.വി.എ. ബാബുരാജ് ഉദ്‌ഘാടനം നിർവഹിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ യൂണിയൻ സെക്രട്ടറി എം. ചന്ദ്രശേഖരൻ നായർ, എൻ.എസ്.എസ് ഇൻസ്പെക്ടർ ഷിബുകുമാർ, യൂണിയൻ ഭരണസമിതിയംഗങ്ങൾ, പ്രതിനിധി സംഭാംഗംങ്ങൾ എന്നിവർ നേതൃത്വം നൽകി.
നെടുമങ്ങാട്: പൂവത്തൂർ എൻ.എസ്.എസ് കരയോഗത്തിൽ പ്രസിഡന്റ് എ.ആർ. നാരായണൻ നായരുടെ അദ്ധ്യക്ഷതയിൽ പതാക ഉയർത്തി. കരയോഗ അംഗങ്ങൾ പ്രതിജ്ഞ വാചകവും ഏറ്റു ചൊല്ലി. കരയോഗം സെക്രട്ടറി പൂവത്തൂർ ജയൻ, നഗരസഭാ കൗൺസിലർ താരാ ജയകുമാർ, കനകനാഥ്, രാജേന്ദ്രൻ നായർ, സുമേഷ് എന്നിവർ പങ്കെടുത്തു.
നെടുമങ്ങാട്: കരുപ്പൂര് എൻഎസ്എസ് കരയോഗ മന്ദിരത്തിൽ പതാകദിനാചരണം നടത്തി. കരയോഗം പ്രസിഡന്റ് എം.രഘുകുമാരൻ നായർ പതാകയുയർത്തി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ബിജൂ ഗോപാലകൃഷ്ണപിള്ള, കരകുളം ദിവാകരൻ നായർ, ജയ്മോൻ, സുധാകരൻ നായർ, മുരളീധരൻ നായർ, ഷീലാകുമാരി തുടങ്ങിയവർ നേതൃത്വം നൽകി.