കോവളം: നട്ടെല്ലിൽ അർബുദം ബാധിച്ച് ചികിത്സയിലായിരുന്ന പത്താം ക്ലാസുകാരൻ മരിച്ചു. വിഴിഞ്ഞം തെരുവ് പിണർവിളാകം മാമൂട് വീട്ടിൽ സുരേഷ് കുമാർ മല്ലികാ ദമ്പതികളുടെ മകൻ വൈശാഖ് എസാണ് (17) മരിച്ചത്. മൂന്ന് വർഷമായി അർബുദത്തിന് ആർ.സി.സിയിൽ ചികിത്സയിലായിലായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ആർ.സി.സിയിൽ എത്തിക്കുകയും തുടർന്ന് വൈകിട്ടോടെ വിട്ടയക്കുകയും ചെയ്തു. എന്നാൽ ഇന്നലെ പുലർച്ചെയോടെ മരിച്ചു. ഏക സഹോദരൻ: വൈഷ്ണവ്.