കാട്ടാക്കട: മദ്യപിച്ച് ചായക്കടയിലെത്തിയവർ കടഉടമയായ അമ്മയേയും മകനേയും മർദ്ദിച്ചതായി പരാതി. കാട്ടാക്കട കുരുതംകോട്ട് ചായക്കട നടത്തുന്ന കുരുതംകോട് പാലയ്ക്കൽ ഷാലോംഭവനിൽ ശ്രീകലയാണ് ഇതുസംബന്ധിച്ച് കാട്ടാക്കട പൊലീസിൽ പരാതി നൽകിയത്. ഇന്നലെ രാവിലെ ശ്രീകലയുടെ കടയിൽ മദ്യപിച്ചെത്തിയ രണ്ടുപേർ വെള്ളം ചോദിച്ച് ബഹളമുണ്ടാക്കി. ഇത് ചോദ്യം ചെയ്ത മകനേയും തടയാൻ ചെന്ന ശ്രീകലയേയും ഇവർ മർദ്ദിക്കുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ടവരാണ് ആക്രമണത്തിന് പിന്നിൽ.

കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു.