നെടുമങ്ങാട്: ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം കോൺഗ്രസ് നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. എൻ.ജി.ഒ അസോസിയേഷൻ നെടുമങ്ങാട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ റവന്യു ടവർ അങ്കണത്തിൽ പുഷ്പാർച്ചന നടത്തി. ബ്രാഞ്ച് പ്രസിഡന്റ് എം. നൗഷാദിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി രാകേഷ് കമൽ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.എൽ. ശ്രീജിത്, ബ്രാഞ്ച് സെക്രട്ടറി കട്ടയ്ക്കോട് രാജേഷ് എന്നിവർ സംസാരിച്ചു. കോൺഗ്രസ് കരുപ്പൂര് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗങ്ങളും നടന്നു. രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കരുപ്പൂര് ഗവ. ഹൈസ്കൂളിലെ മുഴുവൻ ക്ലാസ് മുറികളും പരിസരവും കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ അണുനശീകരണം നടത്തി. ഇരുമരം ജംഗ്ഷനിൽ മണ്ഡലം പ്രസിഡന്റ് കരുപ്പൂര് ഷിബുവിന്റെ അദ്ധ്യക്ഷതയിൽ അനുസ്മരണ യോഗം ജനറൽ സെക്രട്ടറി നെട്ടിറച്ചിറ ജയൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി മെമ്പർ ടി. അർജുനൻ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ വാണ്ട സതീഷ്, ഒ.എസ്. ഷീല, വലിയമല മോഹനൻ, കണ്ണാറംകോട് സുധൻ, കെ.എസ്.യു മണ്ഡലം പ്രസിഡന്റ് ഉണ്ണിക്കുട്ടൻ നായർ, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് മൻസൂർഖാൻ, സുകുമാരപിള്ള, ഇരുമരം മുരളി, രജീഷ്, അജയകുമാർ, മോഹനൻ, രാജേഷ് എന്നിവർ നേതൃത്വം നൽകി. മൂഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും ഉപവാസവും പുഷ്പാർച്ചനയും നടത്തി. വടക്കേകോണം ജംഗ്ഷനിൽ കെ.പി.സി.സി നിർവാഹക സമിതി അംഗം ആനാട് ജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി. ചിത്ര രാജൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് വാമനപുരം ബ്ലോക്ക് പ്രസിഡന്റ് പുരുഷോത്തമൻ നായർ ഇന്ദിര അനുസ്മരണം നടത്തി. കെ. ശേഖരൻ, കല്ലിയോട് ഭുവനേന്ദ്രൻ, ഇര്യനാട് രാമചന്ദ്രൻ, വേട്ടമ്പള്ളി സനൽ, അനിൽ, പത്മിനി അമ്മ, സുനിൽ, വേങ്കവിള സുരേഷ്, സതീഷ് കുമാർ, ജയകുമാർ, ഷിബു, അബിൻ, നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി. പൂവത്തൂർ മണ്ഡലത്തിൽ പ്രധാന ജംഗ്ഷനുകളിൽ ഇന്ദിരഗാന്ധിയുയുടെ ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തി. പൂവത്തൂർ എൽ.പി.എസ് പരിസരവും ഉപകരണങ്ങളും അണു വിമുക്തമാക്കി. മണ്ഡലം കമ്മിറ്റി സമാഹരിച്ച മാസ്കുകളും സാനിറ്റൈസറും പ്രഥമാദ്ധ്യാപികയ്ക്ക് കൈമാറി. ഐ.എൻ.ടി.യു.സി നേതൃത്വത്തിൽ പൂവത്തൂർ ജംഗ്ഷനിൽ അന്നദാനവും നടത്തി. നെട്ടിറച്ചിറ ജയൻ, ചെല്ലാംകോട് ജ്യോതിഷ്, എൻ. ബാജി, എം.എസ്. ബിനു, ശരത്, ചിറമുക്ക് റാഫി, തോട്ടുമുക്ക് പ്രസന്നൻ, ഷെഫീക്, പള്ളിമുക്ക് ഷെമീർ തുടങ്ങിയവർ നേതൃത്വം നൽകി. കോൺഗ്രസ് വേട്ടമ്പള്ളി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. വാമനപുരം ബ്ലോക്ക് കമ്മറ്റി അംഗം വേട്ടമ്പള്ളി സനൽ, വേട്ടമ്പള്ളി അനിൽ, നിസാമുദ്ദീൻ, ഷറഫുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.