കാട്ടാക്കട: ഇന്ത്യൻ യൂത്ത് കോൺഗ്രസ് വർഗീയതയ്ക്കെതിരെ സംഘടിപ്പിക്കുന്ന ഇന്ത്യാ യുണൈറ്റഡ് കാമ്പെയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ യൂത്ത് കോൺഗ്രസ് കാട്ടാക്കട നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ സമ്മേളനം മുൻ ഡി.സി.സി പ്രസിഡന്റ് കെ. മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ ഡാനിയേൽ ജെ. പാപ്പനം അദ്ധ്യക്ഷത വഹിച്ചു.കാട്ടാക്കട സുബ്രഹ്മണ്യം, എം മണികണ്ഠൻ, എം.ആർ. ബൈജു,​ സംസ്ഥാന സെക്രട്ടറി എസ്.ടി. അനീഷ് സംസ്ഥാന
എക്സിക്യൂട്ടീവ് അംഗം ഫെബിൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ എൻ.ഷാജി, അനുഷ്‌മ ബഷീർ, ചെറുകോട് ബിജു, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ ശ്രീകാന്ത്, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എം.എം. അഗസ്റ്റിൻ, ഗൗതം തുടങ്ങിയവർ സംസാരിച്ചു .