പാറശാല: ധനുവച്ചപുരം ക്ഷീര ഭവനിൽ ചേർന്ന നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതി പാറശാല മണ്ഡലം കമ്മിറ്റിയുടെ യോഗം അഡ്വ.ആർ.ടി. പ്രദീപ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഭൂവനേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. നവംബർ ആറിന് ശനിയാഴ്ച നടക്കുന്ന ജല സംരക്ഷണ അവകാശ പ്രചരണ വാഹനജാഥ സംഘാടക സമിതി സെക്രട്ടറി ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ നടത്തുന്നതിന് യോഗം തീരുമാനിച്ചു. ജാഥാംഗങ്ങളായി ഭുവനേന്ദ്രൻ നായർ, ജോസഫ്, കെ.വി.ഇന്ദിരാ ഭായി, നെടിയാംകോട് അഭിഷേക് എന്നിവരെ തിരഞ്ഞെടുത്തു. ജി.ബാലകൃഷ്ണ പിള്ള, കൈരളി ശശിധരൻ, നെയ്യാറ്റിൻകര ജയചന്ദ്രൻ, എൽ.ആർ. സുദർശനകുമാർ, പരമേശ്വരൻ നായർ, ധനുവച്ച പുരം സുകുമാരൻ, സതീദേവി, പി.ആർ.പത്മകുമാർ, കൊറ്റാമം ശോഭനദാസ് തുടങ്ങിയവർ പങ്കെടുത്തു. നവംബർ ആറിന് രാവിലെ 8 മണിക്ക് ജാഥ പാറശാല പോസ്റ്റാഫീസ് ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന വാഹന ജാഥ നെയ്യാറ്റിൻകര രൂപതയുടെ മോൺ ജനറൽ ഫാ.ജി. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്യും. താലൂക്കിലെ വിവിധ വിവിധ മേഖലകളിൽ സഞ്ചരിക്കുന്ന ജാഥ വൈകുന്നേരം മാരായമുട്ടം ജംഗ്ഷനിൽ സമാപിക്കും.