moosa

പൂച്ചാക്കൽ: ബൈക്കിടിച്ച് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചു. പാണാവള്ളി പഞ്ചായത്ത് രണ്ടാം വാർഡ് പ്രവക്കേരിൽ ചിറയിൽ മൂസയാണ് (85) മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 നായിരുന്നു അപകടം. പുതിയ പാലത്തിന് തെക്ക് ഗ്രാന്റ് ബസാറിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ ബൈക്ക് ഇടിക്കുകയായിരുന്നു. അരൂക്കുറ്റി ഗവ. ആശുപത്രിയിലും എറണാകുളം ജനറൽ ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: ഫാത്തിമ, സൂറ, മറിയുമ്മ, സബീദ, അബ്ദുൽ ഖാദർ, ആസിയ, ഉമൈബ, ജുമൈലത്ത്, ഫാരിസ, ഷാഹിദ, ഫൗസിയ. മരുമക്കൾ: സെയ്തുമുഹമ്മദ്, നസീർ, വഹീദ, സമദ്, അനീസ്, മനോജ് (മനു), പരേതരായ ഖാലിദ്, അബ്ദുൽ റഹ്മാൻ, നസീർ, നൗഷാദ്.