1

പോത്തൻകോട്: ഭിന്നശേഷിക്കുട്ടികളിലെ കലാവാസനകൾ കണ്ടെത്തി പരിപോഷിപ്പിച്ച് അത്തരം കുട്ടികൾക്ക് സമൂഹത്തിൽ ഒരു സ്ഥാനം നൽകുന്ന മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആർട്ട് സെന്റർ ലോകത്തിന് തന്നെ ഉദാത്ത മാതൃകയാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കഴക്കൂട്ടം മാജിക് പ്ലാനറ്റിന്റെ ഏഴാമത് വാർഷികാഘോഷങ്ങളോട് അനുബന്ധിച്ച് നടന്ന 'പ്രിസം - പ്രോഗ്രസീവ് ഇന്നവേഷൻസ് ഓഫ് സെവൻ മൈൽ സ്റ്റോൺസ് " പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർ എം.ബിനു, മാജിക് പ്ലാനറ്റ് മാനേജർ ജിൻ ജോസഫ് എന്നിവർ പങ്കെടുത്തു. വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി മജീഷ്യൻ പല്ലടം യോനയുടെ ചാപ്ലിൻ മാജിക് ഷോ അരങ്ങേറി. ഉച്ചയ്ക്കുശേഷം ചലച്ചിത്രതാരം സുരാജ് വെഞ്ഞാറമൂടിന്റെ നേതൃത്വത്തിൽ സ്‌മൈലി ടൈം പരിപാടിയും നടന്നു.